പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ് പൂവണി തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ യദുകുല രതിദേവനിവിടെ രാധേ യദുകുലരതിദേവനിവിടെ
പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ ചെല്ലമണിത്തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു നീ തൂകുമനുരാഗ നവരംഗഗംഗയിൽ നീന്താതിരിക്കുമോ കണ്ണൻ യദുകുല രതിദേവനിവിടെ രാധേ യദുകുല രതിദേവനിവിടെ