Vasanthamaay Varna poovadiyil [FD]
1995
വസന്തമായ് വര്‍ണ്ണപ്പൂവാടിയില്‍
നിറഞ്ഞെന്നില്‍ നിന്നു നിന്‍ ഭാവന
കൊമ്പിന്‍ തുമ്പിലിരുന്നൊരു മര്‍മ്മര കിന്നര
സരിഗമ പാടും പൂങ്കുയിലേ..
( വസന്തമായ്..)
കാതിലാ മുരളി കാകളി
ഇനിയ നാദമായ് പൊഴികയായ്
വേണുവിന്‍ അരിയ ഗാനമെന്‍
മനസ്സില്‍ രാധതന്‍ പ്രണയകഥ പാടി
മനസ്സില്‍ മധുരാപുരി ഒന്നിനി തെളിയാന്‍ വരമായ്
അഴകിന്‍ വൃന്ദാവനസീമകള്‍ തഴുകാന്‍ കൊതിയായ്
പാടൂ വനമാലി തവ പരിവ്രത വിരലുകള്‍ എഴുതുമമൃത ഗീതം
മൗനമോ പ്രണയഗാനമോ
മനസ്സ് ദാനമോ പറയുമോ?
ജീവനില്‍ ഹൃദയതാളമായ് അലിഞ്ഞു ചേരു നീ മിഥുന മധു തൂകീ
ശിലയായ് ഞാന്‍ കരുതിയ ശില്‍പം വിരലില്‍ ഉയിരായ്
കളിയായ് ഞാന്‍ കണ്ടൊരു സ്വപ്നം കതിരായ് കനിയായ്
നാളെ ഇനി നാളെ യുഗ മനസ്സുകളുരുവിടും ഇനിയൊരു പ്രണയകഥ ....
( വസന്തമായ് ...)
Movie/Album name: Iniyoru Pranayakadha
Artists