മനസ്സിൻ കവാടം തുറക്കുന്ന നേരം കൊളുത്തുന്നതാരോ ദാഹ ദീപങ്ങൾ ശ്രുതിപ്പീലിയെല്ലാം വിതിർക്കുന്ന കാലം നിഴൽ ചിത്രമാകും പോയ ജന്മങ്ങൾ നിലാച്ചില്ലുകൾ ചൂടുമീ പ്രമദാഭിലാഷം ഇണത്താരകം മൂളുമീ പ്രണയാർദ്ര ഗീതം മമതകളുടെ മായാ മുറികളിലൂടെ തുടിക്കുന്നു ജീവനിൽ (മനസ്സിൻ കവാടം..)
അറിഞ്ഞെന്നാലീ അറിയാതെയും നാം കൂടു തേടുവാൻ കൂട്ടു ചേരുമോ ഇതേ കാനനത്തിൽ മതിലേഖയായി മറയുമ്പോഴും ഇന്ദു പൂർണ്ണിമേ നീയുദിക്കുമോ ഇതേ ശ്യാമ വാനിൽ ഇലച്ചാർത്തിലും ഓർമ്മ മെല്ലെ ചായുറങ്ങീ സുമച്ചിപ്പുകൾ കാറ്റിനെന്തോ ദൂതു നൽകി ആത്മാവിൽ നിറയുന്ന പ്രേമോന്മാദം (മനസ്സിൻ കവാടം..)