ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി
നറുമഞ്ഞുമീ നിലാക്കുളിരിലും
ഒന്നു ചേരും നേരമായി
പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്‍കുമ്പോൾ
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി
പൂത്തു നില്‍ക്കും കാമിനിമുല്ലയെ
പ്രണയവസന്തം പൊതിയുമ്പോള്‍
മാഞ്ഞു പോകും മഞ്ഞണിത്തിങ്കളില്‍
സൂര്യപരാഗം കുതിരുമ്പോള്‍
പൂങ്കിനാവിന്‍ ചിറകു തലോടി
കുളിര്‍ന്നു നില്‍പ്പൂ ഞാന്‍
വെറുതെ നിന്‍റെ മിഴിയില്‍
നോക്കി നില്‍ക്കാന്‍ മോഹമായി
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി
വെള്ളിമേഘ തേരിലിറങ്ങി
വേനല്‍നിലാവും സന്ധ്യകളും
പെയ്തു തോരും മാമഴയായി
പൊന്‍കിനാവും പൂവിതളും
ഓര്‍മ്മ മൂളും വെണ്‍താളുകളില്‍
പീലി തെളിയുകയായി
ഇനിയും തമ്മിലലിയാന്‍
നെഞ്ചു പിടയും സാന്ദ്രമായി
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായി
നറുമഞ്ഞുമീ നിലാക്കുളിരിലും
ഒന്നു ചേരും നേരമായി
പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്‍കുമ്പോൾ
Movie/Album name: Meenathil Thaalikettu
Artists