നയനാംബുജങ്ങളോ കതിരൊളിയോ
അരുണാധരങ്ങളോ അലരിതളോ
സന്ധ്യാമലരേ (2)
നിന്നെ തഴുകും മന്ദസമീരനാകാം ഞാന്‍
അന്തിനിലാവാകാം
നയനാംബുജങ്ങളോ കതിരൊളിയോ
മഴവില്ലു് കൊണ്ടു വിതാനിച്ചൊരുക്കും
മനോരഥസംഗീതമണ്ഡപത്തില്‍
അ...
(മഴവില്ലു് )
എന്റെ വികാരവിപഞ്ചിയില്‍ നീ
ആനന്ദഭൈരവിയാകുമോ
നയനാംബുജങ്ങളോ കതിരൊളിയോ
ഹേമന്തസന്ധ്യതന്‍ കുങ്കുമച്ചെപ്പില്‍
നിന്നെന്റെയേകാന്തത നിറം കവര്‍ന്നു
അ...
(ഹേമന്ത )
എന്റെ വില്‍പ്പൂമുഖമേടയില്‍ നീ
അഴകിന്റെ താരകമ്മാവുമോ
(നയനാംബുജങ്ങളോ)
നയനാംബുജങ്ങളോ കതിരൊളിയോ
Movie/Album name: Naattuvisesham
Artists