ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ മനം തരാമിനി തെന്നലേ സ്വനം തരാം മൃദുഹാസമേ കുളിരുമീ താരയാമം കുറുമൊഴി സ്നേഹഗീതം പവിഴമഴകിന്‍ മധുരമുതിരും കിനാവായ് വന്നു നീ ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ
നിറം ചാർത്തിയാടു നീ തരള സാമഗാനം പാടിടാം മനം പോലെ നിന്നിലെ സ്വരനിരാതമായ് ഞാന്‍ ചേര്‍ന്നിടാം ഗഗനവീഥിയില്‍ വെൺപിറാവുപോൽ കുറുകും ഇളംകാറ്റായ് മേഘം പൂത്തു മാനം പെയ്തു മിന്നാരപ്പൂവേ ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ