Thumbappoochoru

1984
Lyrics
Language: English

Thumbappoo choruvenam
Karikal nooru venam
Chandanappalakayittu thankathalika vechu
Chanthathilorukkenam nammal
Ammaykkoramruthethu
(thumbappoo)

Omanakkuttante kurumbukondu
Olanum kaalanum erisseriyum
(omanakkuttante)
Ammathan kopam nattuvalarthiya
Chundanga kondoru saambaaru
(amma)
(thumbappoo)

Nenchile snehathin naruneyyil
Ee janmapunyathin kulirkkaikal
(nenchile)
Ennum nammalkku madhurikkuvaanaay
Ammathan punchiri paalppaayasam
(ennum)
(thumbappoo)
Language: Malayalam

തുമ്പപ്പൂ ചോറുവേണം
കറികള്‍ നൂറു വേണം
ചന്ദനപ്പലകയിട്ടു് തങ്കത്തളിക വച്ചു്
ചന്തത്തിലൊരുക്കേണം നമ്മള്‍
അമ്മയ്ക്കൊരമൃതേത്തു്
(തുമ്പപ്പൂ )

ഓമനക്കുട്ടന്റെ കുറുമ്പു് കൊണ്ടു്
ഓലനും കാളനും എരിശ്ശേരിയും
(ഓമനക്കുട്ടന്റെ )
അമ്മ തന്‍ കോപം നട്ടു വളര്‍ത്തിയ
ചുണ്ടങ്ങ കൊണ്ടൊരു സാമ്പാറു്
(അമ്മ )
(തുമ്പപ്പൂ )

നെഞ്ചിലെ സ്നേഹത്തിന്‍ നറുനെയ്യില്‍
ഈ ജന്മപുണ്യത്തിന്‍ കുളിര്‍കൈകള്‍
(നെഞ്ചിലെ )
എന്നും നമ്മള്‍ക്കു് മധുരിക്കുവാനായു്
അമ്മ തന്‍ പുഞ്ചിരി പാല്‍പ്പായസം
(എന്നും )
(തുമ്പപ്പൂ )
Movie/Album name: Poomadhathe Pennu
Artists