Paneneer chandrike

1991
Lyrics
Language: Malayalam

പനിനീർ ചന്ദ്രികേ ഇനിയീപൂങ്കവിൾ
തളിരിൽ മെല്ലെ നീ തഴുകൂ വാവാവോ
ചാഞ്ചക്കം ചാഞ്ചക്കം
സുഖമീ നൊമ്പരം അറിയാതേറ്റു ഞാൻ
പിരിയാനാകുമോ വാവോ വാവാവോ
ചാഞ്ചക്കം ചാഞ്ചക്കം

മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
പാൽനിലാവിൻ ശയ്യയിൽ ചായും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ

ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ
കാലം നെയ്തജാലമോ മായാജാലമോ
തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ
സുഖമീ നൊമ്പരം അറിയാതേറ്റു ഞാൻ
പിരിയാനാകുമോ വാവോ വാവാവോ
ചാഞ്ചക്കം ചാഞ്ചക്കം
Movie/Album name: Kilukkam
Artists