Pakalanthi Njan Kinaavu Kandu

2018
Lyrics
Language: Malayalam

പകലന്തി ഞാൻ കിനാവ് കണ്ട്
പച്ചപ്പനങ്കിളിയെ നിനച്ചു കൊണ്ട്‌
പറന്നുപോയി നീ അകന്നതെന്തേ
ഒന്നും പറയാതെ നീ പിരിഞ്ഞതെന്തേ
(പകലന്തി )

ഒരുമിച്ചോത്ത് പഠിക്കും കാലം
മഴയിൽ ഒരു കുടയിൽ നീ നടക്കും കാലം(2)
ഇടയ്ക്കൊക്കെ നീ നനയും നേരം എന്നെ
ഇഴുകിച്ചേർത്ത് പിടിച്ചോളല്ലേ(2)

പുളിമാങ്ങക്കായ് പെരുകിച്ചപ്പോൾ
മാവിൽ വേച്ചു വേച്ചു കയറിയപ്പോൾ
മുഴുത്ത മാങ്ങ പറിച്ചെറിഞ്ഞ്
അപ്പോൾ പഴുത്തതിനായ് നീ കരഞ്ഞ്
(പകലന്തി )
കളിയാക്കി നീ ഓടിപ്പോയി
ആ കാലമെല്ലാം മറഞ്ഞു പോയീ (2)
നീയും ഞാനും അകലെയായി
നീറും ഓർമ്മ മാത്രം ബാക്കിയായി(2)

പകലന്തി ഞാൻ കിനാവ് കണ്ട്...
പച്ചപ്പനങ്കിളിയെ നിനച്ചു കൊണ്ട്‌
പറന്നുപോയി നീ അകന്നതെന്തേ
ഒന്നും പറയാതെ....നീ....പിരിഞ്ഞതെന്തേ.......
Movie/Album name: Muhabbathin Kunjabdulla
Artists