Karanjukayariya

1976
Lyrics
Language: English

Kannadachurangiya karayo branthan
Parayamo nee paadi marikkum
Padinjaran kaatte...? (karanju...)

Kalpangal kazhinju kanneeru valarnnu
Kaanatha bhavathil aakasham chirichu
Dikkukal naluper mappusakshikalay
Deergasanchari nee neduveerppin kalayay

Virinju kozhiyum nurayo brannthan
Nurakalilizhayum puzhuvo branthan
Parayamo nee paadi marikkum
Padinjaran kaatte...? (karanju...)

Swapnangal varachu;kanneru maychu
Maaratha vegathil bhoogolam chalichu
Paadhangalethrayo paazhmannil puthanju
Paavakal,adimakal neerippukanju

Unarnnirunnnurangum njano branthan
Unaratheyodum kaalamo branthan
Parayamo nee paadi marikkum
Padinjaran kaatte...? (karanju...)
Language: Malayalam

കരഞ്ഞുകയറിയ കടലോ ഭ്രാന്തന്‍
കണ്ണടച്ചൊരുങ്ങിയ കരയോ ഭ്രാന്തന്‍
പറയാമോ നീ പാടിമരിയ്ക്കും
പടിഞ്ഞാറന്‍ കാറ്റേ?

കല്പങ്ങള്‍ കഴിഞ്ഞു കണ്ണീരു വളര്‍ന്നു
കാണാത്ത ഭാവത്തില്‍ ആകാശം ചിരിച്ചു
ദിക്കുകള്‍ നാലുപേര്‍ മാപ്പുസാക്ഷികളായ്
ദീര്‍ഘസഞ്ചാരി നീ നെടുവീര്‍പ്പിന്‍ കലയായ്

വിരിഞ്ഞു കൊഴിയും നുരയോ ഭ്രാന്തന്‍
നുരകളിലിഴയും പുഴുവോ ഭ്രാന്തന്‍
പറയാമോ നീ പാടിമരിയ്ക്കും
പടിഞ്ഞാറന്‍ കാറ്റേ.......

സ്വപ്നങ്ങള്‍ വരച്ചു കണ്ണീരു മായ്ചു
മാറാത്തവേഗത്തില്‍ ഭൂഗോളം ചലിച്ചു
പാദങ്ങളെത്രയോ പാഴ്മണ്ണില്‍ പുതഞ്ഞു
പാവകള്‍ അടിമകള്‍ നീറിപ്പുകഞ്ഞു

ഉണര്‍ന്നിരുന്നുറങ്ങും ഞാനോ ഭ്രാന്തന്‍
ഉണരാതെയോടും കാലമോ ഭ്രാന്തന്‍
പറയാമോ നീ പാടിമരിയ്ക്കും
പടിഞ്ഞാറന്‍ കാറ്റേ
Movie/Album name: Ninte Raajyam Varanam
Artists