സ്വര്‍ഗ്ഗത്തിലുള്ളൊരു പൊന്നമ്പലത്തിലെ സ്വര്‍ണ്ണച്ചിറകുള്ള പക്ഷി നന്ദനവാടിയില്‍ പാടിപ്പറക്കുന്ന നല്ല ഗുണമുള്ള പക്ഷി സത്യമെന്നാളുകള്‍ പേരിട്ടു അതു സത്കാരങ്ങളാല്‍ ക്ഷീണിച്ചു (സ്വര്‍ഗ്ഗ)
ദൈവം തമ്പുരാന്‍ പക്ഷിയെ തന്റെ കൊട്ടാരം കവിയായ് നിയമിച്ചു പൈങ്കിളി മൂല്യത്തിന്‍ പാതാളം പോലുമതേറ്റു പാടി സത്യമേവ ജയതേ സത്യമേവ ജയതേ
മണ്ണില്‍ മര്‍ത്ത്യന്റെ തെറ്റുകള്‍ കൂടി ഇരുളിന്റെ തേര്‍വാഴ്ച്ച നടമാടി സത്യമാമോമന ഭൂമിയില്‍ വന്നു സംഗീതമായി പറന്നു വന്നു സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ (സ്വര്‍ഗ്ഗ)
ദൈവം പിന്നാലേ തേടി വന്നപ്പോള്‍ പാവം പക്ഷിയെ കണ്ടില്ല ഏതോ കരിഞ്ചന്തക്കാരന്റെ കൂട്ടില്‍ മിണ്ടാട്ടമില്ലാത്ത പാവയായി അതു മിണ്ടാട്ടമില്ലാത്ത പാവയായി സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ (സ്വര്‍ഗ്ഗ)