മണ്ണിലീ ജീവിതം മാനവജീവിതം നീ തന്ന ദാനമല്ലേ....(മണ്ണിലീ...) ഇന്നെന്നില്‍ നിറയുന്ന ജീവപ്രകാശം നീ തന്ന സ്നേഹമല്ലേ.... പരിശുദ്ധ സ്നേഹമല്ലേ.... നീയെന്നില്‍ ജീവപ്രകാശമായി....
കാനായിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ കാരുണ്യരൂപനാം നാഥാ...(കാനായിലെ..) നിന്‍നാമമെന്നും വാഴ്ത്തുമ്പോള്‍ ഉള്ളം നിര്‍മ്മലമാവുകയല്ലേ... നന്മ നിറയുകയല്ലേ.... (നീയെന്നില്‍......)