വെണ്‍ചന്ദനമോ തൂമഞ്ഞോ നിറതിങ്കൾ കുളിരു പെയ്യുന്നു തേൻ കുളിരോ ഇതു കൂരമ്പോ ധനുമാസ രാവേ (വെൺ ചന്ദനമോ......)
കരളു കരളിനെ പുണരുമ്പോൾ ഒരു സൂര്യനുദിച്ചുയരും ആ സ്നേഹ സൂര്യന്റെ ചൂടിൽ കരളിലെ മഞ്ഞുരുകും ഇത്തിരി കുളിരുണ്ടേ മെയ്യിൽ ഒത്തിരി ചൂടുണ്ടേ കരളിൽ (2) (വെൺ ചന്ദനമോ......)
കരളു കരളിനെ പുണരുമ്പോൾ തുടിപ്പാട്ടൊന്നുണരും ആ തുടിപ്പാട്ടിൻ താളത്തിൽ യൗവനമോ അർത്ഥം തേടും ഇത്തിരി കുളിരുണ്ടേ പാട്ടിൽ ഒത്തിരി ചൂടുണ്ടേ പാട്ടിൽ (2) (വെൺ ചന്ദനമോ......)