പ്രണവാകാരം മോദകരം
പ്രണതീയോഗ്യം പരമാർത്ഥം
സതതം വന്ദേ പാലയമാം
പ്രണവാകാരം..
ജനിമോക്ഷദായകം ഭാസുരം ഭാവസാഗരം
അതിനാഴമിന്നിതെൻ ഹൃദയമറിയേ
തവപാദരേണുവിൽ സാദരം താണു വീണു ഞാൻ
ഇരുവാഗ് ദലങ്ങളിൽ ശ്രുതിമധുരമായ്
പ്രണവാകാരം ….മോദകരം
പൂവിൽ പ്രേമമധു ചൂടി പൂർണ്ണ മതിമാറിൽ
മാൻപേടയഴകു വിടരുമീ മുഖമെഴുതി
നാവിൽ സ്നേഹജപമേകി പൂമ്പുലരി തോറും
നീഹാര മിഥുന മണികളായ് കുളിരെഴുതി
മിഴികൾ കണികയണിയെ ആ..ആ.ആ
മിഴികൾ കണികയണിയെ അകക്കാമ്പിലായ്
മുഖത്തേൻകമലമിളകിയുണരുമീ മന്ദഹാസമൊന്നു തന്നു നീ
തവപാദരേണുവിൽ സാദരം താണു വീണു ഞാൻ
ഇരുവാഗ് ദലങ്ങളിൽ ശ്രുതിമധുരമായ്
പ്രണവാകാരം ….മോദകരം
സാരം ഈ ഭുവന സാരം സ്നേഹമിതുമാത്രം
ആനന്ദസുകൃത സുരഭിലം മൊഴിയുക നാം
മായം തീർത്തു ഭവമാകെ കേളി വിളയാടും
കാരുണ്യകനക സരികയിൽ മുഴുകുക നാം
കരളിലുദയമണിയേ ആ..ആ..ആ.ആ..
കരളിലുദയമണിയേ പുലർത്താലമേ
തെളിക്കൂ നഭസ്സിലമര തിലകമായ് എന്നുമെന്നുമെന്റെ താരകൾ
Movie/Album name: E
Artists