Manimuzhakkam

1967
Lyrics
Language: English

Manimuzhakkam samayamaay marana
Manimuzhakkamvarunnu varunnu njan
Pranayanaadakam maamakam khoramaam
Ninamaniyalil thanne kazhiyenam

Manimuzhakkam samayamaay marana
Manimuzhakkamvarunnu varunnu njan

Oarinathaananda lolayaay melkkumel
Parilasikka nee vellinakshathrame
Ivideyaadarsamellaamanaadhamaam
Ivideyaathmaarthathaukkilorarthavum

Manimuzhakkam samayamaay marana
Manimuzhakkamvarunnu varunnu njan

Priyakarangale neelamalakale
Kuyilukal sadaa kookum vanangale
Sasukhamennodothithrayum kaalavum
Sahavasichoradhakeeshorvangale

Manimuzhakkam samayamaay marana
Manimuzhakkamvarunnu varunnu njan

Sahayamenneppirinjidaathithranaal
Sahakarichoren omana muralike
Madanapraanasodaraal souhridam
Mahilenthennu kaanicha malsakhi

Manimuzhakkam samayamaay marana
Manimuzhakkamvarunnu varunnu njan

Jeevithennilummeethe njan vaazhthidum
Hridayahaariyaam hemantha chandrike
Iniyorikkalum kaanukayilla naam
Kazhika maapputharu potte innu njan
Language: Malayalam

മണിമുഴക്കം സമയമായ് മരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍
പ്രണയനാടകം മാമകം ഘോരമാം
നിണമണിയലില്‍ തന്നെ കഴിയേണം

മണിമുഴക്കം സമയമായ് മരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

പരിണതാനന്ദലോലയായു് മേല്‍ക്കുമേല്‍
പരിലസിക്ക നീ വെള്ളിനക്ഷത്രമേ
ഇവിടെയാദർശമെല്ലാമനാഥമാം
ഇവിടെയാത്മാര്‍ത്ഥതയ്ക്കില്ലോരര്‍ത്ഥവും

മണിമുഴക്കം സമയമായ് മരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

പ്രിയകരങ്ങളേ നീലമലകളേ
കുയിലുകള്‍ സദാകൂകും വനങ്ങളേ
സസുഖമെന്നോടൊത്തിത്രയും കാലവും
സഹവസിച്ചൊരധകീശോര്‍വങ്ങളേ

മണിമുഴക്കം സമയമായ് മരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

സദയമെന്നെപ്പിരിഞ്ഞീടാതിത്ര നാള്‍
സഹകരിച്ചോരെന്‍ ഓമന്‍ മുരളികേ
മദനമല്‍പ്രാണസോദരാല്‍ സൗഹൃദം
മഹിയിലെന്തെന്നു കാണിച്ച മല്‍സഖി

മണിമുഴക്കം സമയമായ് മരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

ജീവിതെന്നിലുമ്മീതെ ഞാന്‍ വാഴ്ത്തീടും
ഹൃദയഹാരിയാം ഹേമന്തചന്ദ്രികേ
ഇനിയൊരിക്കലും കാണുകയില്ല നാം
കഴിക മാപ്പു തരൂ പോട്ടേ ഇന്നു ഞാന്‍
Movie/Album name: Ramanan
Artists