ഇഷ്ടം കൂടാനല്ലേ ഈ ജന്മം പൊൻമൈനേ.... ഹേയ്....ഇഷ്ടം കൂടാനല്ലേ ഈ ജന്മം പൊൻമൈനേ നഷ്ടം തോരാന്‍ രാവുതോറും ചാരേ നീ ചേരൂ.... പകരൂ നീയെന്‍ സഖീ.. പ്രണയപ്പൂന്തേന്‍ മഴ അരികേ വാ അഴകേ.... ചിറകേറും കൌമാരം വര്‍ണ്ണം ചൂടിയൊരുങ്ങട്ടെ ആശകളും അനുഭവവും ഏഴാം കടലുകടക്കട്ടെ...... (ഹേയ്....ഇഷ്ടം കൂടാനല്ലേ...)
ബന്ധമേകൂ...സ്വന്തമാകൂ കൂട്ടുപാടാന്‍ പോരൂ.... സ്വന്തമായാല്‍ കുഞ്ഞുനെഞ്ചില്‍ കാട്ടുമൈനേ പാടൂ.... അഹാ....ഏഹേയ്...ഓ..ഓ.... സ്വപ്നമാടും സ്വര്‍ഗ്ഗഭൂവില്‍ ഒത്തുനമ്മള്‍ നീന്തൂ.... സ്വര്‍ണ്ണലൈല പണ്ടു തൊട്ടേ മിന്നി എന്നില്‍ നിൽപ്പൂ.... ഒരുങ്ങിക്കോ..എന്നോടൊതുങ്ങിക്കോ... ഹൃദയം നീ തൊട്ടു വാ... തുടിയില്‍ നീ തുള്ളി വാ... അരികേ വാ അഴകേ.... ചിറകേറും കൌമാരം വര്‍ണ്ണം ചൂടിയൊരുങ്ങട്ടെ ആശകളും അനുഭവവും ഏഴാം കടലുകടക്കട്ടെ......
പുലരിചൊല്ലും പുതുമ തേടി കൂട്ടു പോരുന്നോ നീ.... അലസമോടെ പാട്ടു മൂളി ആർദ്രമോലും നെഞ്ചം അഹാ....ഏഹേയ്...ഓ..ഓ.... നീലരാവിന്‍ പീലിയാലെ ചേല നെയ്തിന്നേകാം കാതിലോ ഞാന്‍ ഈണമോലും പ്രേമകാകളിയാകാം.... പൊന്നേ ആടുമോ.... എന്റേതാകുമോ... എന്നും നാം ലൗവ്വിലായ് ഇവിടെ ശുഭവേളയായ്.... (അരികേ വാ അഴകേ........)