Thennale

2005
Lyrics
Language: Malayalam

തെന്നലേ തെന്നലേ
കാറുമഴയായി മാറുമോ (3)

മധുനിലാവേ നീയും പറയൂ
നിനവ് നേരാണോ
മധുരമേറും ചന്ദ്രമുഖിയെ
കൊണ്ടു പോകരുതേ
ഓളങ്ങളേ ഓരങ്ങളേ
ഓളങ്ങളേ ഓരങ്ങളേ
ഈ രാവിൽ ഈ രാഗം ഞാനും പാടുന്നു
(തെന്നലേ തെന്നലേ ..)

രാഗലോലേ നീയും വായോ
മനസ്സ് മഴയായ് മാറും
സാന്ദ്രഗാനം നീയും പാടൂ
മനസ്സ് ശ്രുതിയായി മൂളും
മധുരയാമം മൂകമാകും
രാഗമുകിലേ മായുമോ
മധുരയാമം മൂകമാകും
രാഗമുകിലേ മായുമോ
അഴകേ ...അഴകേ....
(തെന്നലേ തെന്നലേ ..)

മാരിവില്ലേ നീയും പാടൂ
മനസ്സ് കുളിരായി മാറും
മോഹവീണേ മായല്ലേ നീ
ഹൃദയമുതിരും രാവിൽ
മധുരഭാവം ശോകമാകും
രാഗമുഖിയേ മായുമോ
മധുരഭാവം ശോകമാകും
രാഗമുഖിയേ മായുമോ
അഴകേ... അഴകേ....
അഴകേ.... അഴകേ....
(തെന്നലേ തെന്നലേ ..)
Movie/Album name: Junior Senior

Movie Summary: Junior Senior is a 2005 Malayalam romantic comedy about two college students who fall in love, only to face opposition from their feuding families.

Song Credits: Music by Suresh Peters; lyrics by Rajeev Alunkal; sung by Karthik and Sujatha Mohan.

Musical Style: Melodic romantic duet with light pop-orchestral arrangement, characteristic of mid-2000s Malayalam film music.

Raga Details: Information not available.

Key Artists Involved: Composer Suresh Peters; playback singers Karthik and Sujatha Mohan; lyricist Rajeev Alunkal.

Awards & Recognition: Information not available.

Scene Context: The song is a romantic montage sequence featuring the lead pair expressing their love and courtship across scenic locations.


Artists