Kaathoram Paadidaam

1995
Lyrics
Language: Malayalam

കാതോരം പാടിടാന്‍ വാ വാ
ഈ കാണാപ്പൂന്തേനുണ്ണാന്‍ നീ വാ
(കാതോരം )
മുത്തി മുത്തി കുടിക്കട്ടെ ഞാന്‍
നിന്റെ നെഞ്ചിലൊട്ടിപ്പിടിക്കട്ടെ ഞാന്‍‌
നീ പാടിയാടും പാട്ടില്‍ പാത്തു കേള്‍ക്കേ പാട്ടില്‍
കേട്ടു ഞാനെന്‍ സന്തോഷം ഒയ്ഹോഹോയ്
നീയോരം സാദരം പാടിടാന്‍ വാ വാ
ഈ കാണാപ്പൂന്തേനുണ്ണാന്‍ നീ വാ

മഞ്ഞുവീഴും രാവില്‍ മന്ത്രജാലക്കൂട്ടില്‍ മൗനരാഗപ്പൂങ്കുരുന്നായി
കണ്ടുറങ്ങാതെന്നും കാത്തിരിക്കും ഞാനീ കാലനക്കം കേട്ടിടുവാന്‍
ചാഞ്ചാടും മെയ്യനക്കം കേട്ടിടുവാന്‍
പുന്നാരപ്പൂവരമ്പേ മന്ദാരപ്പൂത്തിടമ്പേ
എന്നും നീ പോരുമോ നെഞ്ചില്‍ നീ ചായുമോ
എന്റെ നീഹാരലയബിന്ദുവായി ഒയ്ഹോഹോയ്
(കാതോരം )

ഉള്ളിലൊരു മോഹം കൂടൊരുക്കി താനേ തുള്ളിയാടും എന്‍ പ്രായം
മെയ്യിലേതോ മാധവത്തിന്‍ മന്ദഹാസം പൂവായി പൂത്തു നിന്നു എന്‍ ദാഹം
ഒന്നൊന്നായി പൂത്തു നിന്നു എന്‍ ദാഹം‌
ശൃംഗാരപ്പാല്‍ക്കുഴമ്പേ സംഗീതത്തേന്‍കടമ്പേ
എന്നും നീ പോരുമോ നെഞ്ചില്‍ നീ ചായുമോ
എന്റെ നീഹാരലയബിന്ദുവായി ഒയ്ഹോഹോയ്
(കാതോരം )
Movie/Album name: Arabikkadaloram
Artists