Panineerumaanam

1984
Lyrics
Language: English

Panineeru maanam chorinjallo
Ninte pavizhadharathil chiri virinjallo
Karimizhiyil ninte kulirmozhiyil
Ariyaathe anuraagam virinjallo
Sakhi ariyaathe anuraagam virinjallo
(panineeru...)

Inayarayannangal kuliru vithachappol
Irangiyorungi nee vannu
Nenchil kuliraay konchum mozhiyaay
Panchavarnna painkiliyaay nee vannu
(panineeru...)

Madhuvidhuraavil madhuravumaay varumo
Inangikkunungi nee munnil
Ente vadhuvaay ennum madhuvaay
Thaarunyathin thaalavumaay nee varumo
(panineeru...)
Language: Malayalam

പനിനീരു മാനം ചൊരിഞ്ഞല്ലോ
നിന്റെ പവിഴാധരത്തില്‍ ചിരി വിരിഞ്ഞല്ലോ
(പനിനീരു )
കരിമിഴിയില്‍ നിന്റെ കുളിര്‍മൊഴിയില്‍
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ - സഖി
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ

പനിനീരു മാനം ചൊരിഞ്ഞല്ലോ
നിന്റെ പവിഴാധരത്തില്‍ ചിരി വിരിഞ്ഞല്ലോ

ഇണയരയന്നങ്ങള്‍ കുളിരു വിതച്ചപ്പോള്‍
ഇറങ്ങിയൊരുങ്ങി നീ വന്നു
(ഇണയരയന്നങ്ങള്‍)
നെഞ്ചില്‍ കുളിരായു് കൊഞ്ചും മൊഴിയായു്
പഞ്ചവര്‍ണ്ണ പൈങ്കിളിയായു് നീ വന്നു

പനിനീരു മാനം ചൊരിഞ്ഞല്ലോ
നിന്റെ പവിഴാധരത്തില്‍ ചിരി വിരിഞ്ഞല്ലോ

മധുവിധുരാവില്‍ മധുരവുമായു് വരുമോ
ഇണങ്ങിക്കുണുങ്ങി നീ മുന്നില്‍
(മധുവിധുരാവില്‍ )
എന്റെ വധുവായു് എന്നും മധുവായു്
താരുണ്യത്തിന്‍ താലവുമായു് നീ വരുമോ

(പനിനീരു മാനം )
Movie/Album name: Poochaykkoru Mookkuthi
Artists