ഓണവെയിൽ ഓളങ്ങളിൽ താലി കെട്ടും നേരം മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ (2) നേരം പോയെന്റെ തേവരെ കോലം പോയെന്റെ തോഴരേ കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ (ഓണവെയിൽ..)
കനവുകൾ കോരി നീ നിനവുകൾ തേവി നീ പുലരാറായതും കാണാതെന്തേ പോണു നനവുകളൂറിടും മധുരമൊരൊർമ്മയിൽ മറവിയിലോട്ടു പോയ് താനെ നിന്നു ഞാൻ വിജനമീ വീഥിയിൽ പലകുറി നിന്നു ഞാൻ പ്രിയതര സൗരഭം നെഞ്ചിൽ തെന്നൽ വാരിത്തൂകി (ഓണവെയിൽ..)
ഓളം തല്ലും കായലിൽ ഓടിവള്ളമെന്നെ നീ ഒരു കളിവാക്കു കൊണ്ടു കെട്ടിയിട്ടല്ലോ വാനം തേടും ചില്ലകൾ കാറ്റിൽ ചായും വേളയിൽ മതിമറന്നാടുവാൻ ഊഞ്ഞാലിട്ടു നീ ഒരു മകരരാവിൻ നെഞ്ചിൽ നിറകതിരു ചാഞ്ഞിടുമ്പോൾ കുളിരോടേ ചെറുകൂട്ടിൽ നമ്മൾ തമ്മിൽ തമ്മിൽ ഒന്നായ് ചേരും (ഓണവെയിൽ..)