Omale Anuraagile

1989
Lyrics
Language: Malayalam

ഓമലേ അനുരാഗിലേ
മാമല തോറും താഴു്വര തോറും
താരിടും ചാരുതേ
അണയുകെന്‍
(ഓമലേ)
ഓമലേ അനുരാഗിലെ

കാടു് നീളെ പൂ വിരിക്കും നിന്‍ ലജ്ജയില്‍
കരളില്‍ വിരിയും മഴവില്‍ അണികള്‍ കാണ്മൂ ഞാന്‍
(കാടു നീളെ )
ഏകാന്തമായു് വനവീഥിയില്‍
മാന്‍പേട പോല്‍ നീ നില്‍ക്കവേ
ഒരു സ്വപ്നമെന്റെ ജീവനില്‍
വര്‍ണ്ണ കലികകള്‍ വാരിയണിയവേ
(ഓമലേ)

നിന്റെ ചുണ്ടിന്‍ പൂവിലൂറും തേന്‍തുള്ളികള്‍
ഹൃദയതളിരില്‍ എനിക്കു പകര്‍ന്നു നീ തരൂ
(നിന്റെ ചുണ്ടിന്‍ )
രാഗാര്‍ദ്രമാം ഋതുഭംഗിയില്‍
നിന്‍ കണ്ണുകള്‍ കതിര്‍ത്തീയവേ
ഒരു മോഹമെന്നില്‍ ആദ്യമായു്
രാഗമധുരിമയേകി വിടരവേ

ഓമലേ അനുരാഗിലേ
മാമല തോറും താഴു്വര തോറും താരിടും ചാരുതേ
അണയുകെന്‍ഓമലേ അനുരാഗിലെ
ലാ ലലാ ലല ലാ ലലാ (2)
Movie/Album name: Eenam Thettaatha Kaattaaru (Kaattile Pennu)
Artists