Ivideyivide Ee Mannil
2017
ഓ…ഓ..ഓ…ഓ… ഓ…
തകിട തകിട ധും താരാ തകിട തകിട ധും താരാ
ഇവിടെയിവിടെ ഈ മണ്ണിൽ സമരചരിതമോരോന്നിൽ
ഉയിരു ചിതറി വീണീടും മഹിതമനുജരേ
അഖിലജനത മുന്നേറാൻ സമതയിവിടെ വന്നീടാൻ
കുരുതി ചിതറി വീണീടും സകല സഹജരേ
ജീവൻ ബലിയേകും രക്തസാക്ഷികൾ
ധീരം മൃതി തേടും രക്തസാക്ഷികൾ
തുടരുകീ വഴികളിൽ വിടരുമീ സ്മരണയിൽ
അനുദിനം സഹജരേ വന്ദനം
ഇവിടെയിവിടെ ഈ മണ്ണിൽ സമരചരിതമോരോന്നിൽ
ഉയിരു ചിതറി വീണീടും മഹിതമനുജരേ
അഖിലജനത മുന്നേറാൻ സമതയിവിടെ വന്നീടാൻ
കുരുതി ചിതറി വീണീടും സകല സഹജരേ
അന്യനു നന്മക്കായ് തന്നെ മറന്നോരു പട പൊരുതും വീരരേ
വിപ്ലവമെത്താനായ് ഒത്തിരി മോഹങ്ങൾ പിഴുതെറിയും ധീരരേ
സജലമീ മിഴിയുമായ് സിരയിലോ കനലുമായ്
തൊഴുതിടാമീ നാടൊന്നായ്
ഇവിടെയിവിടെ ഈ മണ്ണിൽ സമരചരിതമോരോന്നിൽ
ഉയിരു ചിതറി വീണീടും മഹിതമനുജരേ
അഖിലജനത മുന്നേറാൻ സമതയിവിടെ വന്നീടാൻ
കുരുതി ചിതറി വീണീടും സകല സഹജരേ
മാനവദുഃഖത്തിൽ ജീവിതയുദ്ധത്തിൽ തുണമരമാം തോഴരേ
സ്മാരകമായേതോ കോണിലുറക്കാതെ ഹൃദയമിതിൽ ചേർത്തിതാ
മൃതിയെഴാ മനിതരേ നറുനിലാത്തിരികളേ
ജനമിതാ കൈ കൂപ്പിടുന്നേ
ഇവിടെയിവിടെ ഈ മണ്ണിൽ സമരചരിതമോരോന്നിൽ
ഉയിരു ചിതറി വീണീടും മഹിതമനുജരേ
അഖിലജനത മുന്നേറാൻ സമതയിവിടെ വന്നീടാൻ
കുരുതി ചിതറി വീണീടും സകല സഹജരേ
ജീവൻ ബലിയേകും രക്തസാക്ഷികൾ
ധീരം മൃതി തേടും രക്തസാക്ഷികൾ
തുടരുകീ വഴികളിൽ വിടരുമീ സ്മരണയിൽ
അനുദിനം സഹജരേ വന്ദനം
ഇവിടെയിവിടെ ഈ മണ്ണിൽ സമരചരിതമോരോന്നിൽ
ഉയിരു ചിതറി വീണീടും മഹിതമനുജരേ
അഖിലജനത മുന്നേറാൻ സമതയിവിടെ വന്നീടാൻ
കുരുതി ചിതറി വീണീടും സകല സഹജരേ
Movie/Album name: Ramaleela
Artists