ഏയ്....ഏയ്.... മുത്തുപോലെ നീയെന്നുള്ളില്‍ മുന്തിരി പോലെ മെയ്യില്‍ തത്ത പോലെ നിന്നുടെ കൊഞ്ചല്‍ മത്തു കൂട്ടി സ്വത്തേ.... ഇന്നത്തെ കാര്യം ഇങ്ങനെ പോട്ടെടീ നാളെ നമുക്കൊന്നു കൂടാടീ.... കാര്യങ്ങളൊക്കെ ഇങ്ങനെ പോയാല്‍ ആണുങ്ങളൊക്കെ മാറൂല്ലേ... കയ്യിലിരിക്കണ കാശും പോയേ... കാര്യങ്ങളെല്ലാം കുഴഞ്ഞൂല്ലേ...
പൊന്നേ നിന്റെ കൊഞ്ചലു കാണാന്‍ മെല്ലെ ഞാനും വന്നേ... നിന്നെ കണ്ടതും കാര്യം മറന്നേ ഞാനിപ്പം വഴിയിലുമായേ.... കൊമ്പത്തി നീയെന്‍ നെഞ്ചത്തിനുള്ളില്‍ കൊഞ്ചിക്കുഴഞ്ഞാട്ടേ... തഞ്ചത്തില്‍ നിന്നു് നീയെന്നെ മയക്കി വഞ്ചിച്ചുപോയല്ലോ...കള്ളിപ്പെണ്ണേ... നിന്റെ മിഴിയില്‍ വിടരും മലരായ് ചൊടിയില്‍ കിനിയും തേനായ്.. നിന്റെ മാറില്‍ ചായും സുഖമായ് നിന്നിലലിയും സ്വരമായ്...