Navayuga yavanika njorikal vidarthi
Prakaasha thilakam chaarthi
Manushya jeevitha kadhaanugaayikalithile
Varumo veendum....veendum....
(navayuga yavanika....)
Yavana puraana kadhakal vidarnnoru
Swara varnnaakshara maalakale...
Vyaasanum homarum paadiyunarthiya
Moolya vishaada vihangangale...
Varumo ithile varumo...
Ithiri swapnavum kannuneerum
Inachernna gaadhakal aalapikkaan...
Aalapikkaan...
(navayuga yavanika....)
Marubhoomikalaay hridayam maariya
Mrigachodanayude naalukalil...
Aparanu nithyam narakam paniyum
Thimiraandhathayude naadukalil...
Varumo paadaan varumo....
Ithiri swapnavum kannuneerum
Inachernna gaadhakal aalapikkaan...
Aalapikkaan...
(navayuga yavanika....)
നവയുഗ യവനിക ഞൊറികൾ വിടർത്തി
പ്രകാശതിലകം ചാർത്തി
മനുഷ്യ ജീവിത കഥാനുഗായികളിതിലേ
വരുമോ വീണ്ടും....വീണ്ടും....
(നവയുഗ യവനിക....)
യവനപുരാണ കഥകൾ വിടർന്നൊരു
സ്വരവർണ്ണാക്ഷര മാലകളേ...
വ്യാസനും ഹോമറും പാടിയുണർത്തിയ
മൂല്യ വിഷാദ വിഹംഗങ്ങളേ...
വരുമോ ഇതിലേ വരുമോ...
ഇത്തിരി സ്വപ്നവും കണ്ണുനീരും
ഇണചേർന്ന ഗാഥകൾ ആലപിക്കാൻ...
ആലപിക്കാൻ...
(നവയുഗ യവനിക....)
മരുഭൂമികളായ് ഹൃദയം മാറിയ
മൃഗചോദനയുടെ നാളുകളിൽ...
അപരനു നിത്യം നരകം പണിയും
തിമിരാന്ധതയുടെ നാടുകളിൽ...
വരുമോ പാടാൻ വരുമോ....
ഇത്തിരി സ്വപ്നവും കണ്ണുനീരും
ഇണചേർന്ന ഗാഥകൾ ആലപിക്കാൻ...
ആലപിക്കാൻ...
(നവയുഗ യവനിക....)
Movie/Album name: Daivathinte Swantham Cleetus
Artists