Maathaa devanaayaki

1983
Lyrics
Language: English

Maathaa devanaayaki en
Mounavedana theerkkumo?
Ennil vegam kaniyumo
Neeyallaathethoru thunayamme

Alivin punyanilayam thedi
Vaadum malaraay vannu njan
Iniyaliyoo neeyennilaliyoo innen
Amalolbhava lourdammaye
Mezhukaay nintemunpil najn
Swayamurukum ee velayil
Karunaakariye ennamme ee
Praarthanakelkkoo ennamme
Thaaye...... thaaye.........

Ninpaadam enikku mokshapadam
Athu paapam theendaatha swarggapadham
Vedapusthaka thathwam neeyee
Vishwam nirayum jnaanam nee
Vaanil bhoovil niranjaval nee
En deva jananiyaayaval nee
Novukal theerkkum marunnalle
Vazhikaattum divyavilakkalle
Thaaye....... thaaye........
Language: Malayalam

മാതാ ദേവനായകി എന്‍
മൌനവേദന തീര്‍ക്കുമോ
എന്നില്‍ വേഗം കനിയുമോ
നീയല്ലാതേതൊരു തുണയമ്മേ

അലിവിന്‍ പുണ്യനിലയം തേടി
വാടും മലരായ് വന്നൂ ഞാന്‍
ഇനിയലിയൂ നീയെന്നിലലിയൂ ഇന്നെന്‍
അമലോല്‍ഭവ ലൂര്‍ദ്ദമ്മയേ
മെഴുകായ് നിന്റെ മുന്‍പില്‍ ഞാന്‍
സ്വയമുരുകും ഈ വേളയില്‍
കരുണാകരിയേ എന്നമ്മേ ഈ
പ്രാര്‍ഥനകേള്‍ക്കൂ എന്നമ്മേ......
തായേ.... തായേ.........

നിന്‍ പാദം എനിക്കു മോക്ഷപദം
അതു പാപം തീണ്ടാത്ത സ്വര്‍ഗ്ഗപഥം
വേദപുസ്തക തത്വം നീയേ
വിശ്വം നിറയും ജ്ഞാനം നീ
വാനില്‍ ഭൂവില്‍ നിറഞ്ഞവള്‍ നീ
എന്‍ ദേവജനനിയായവള്‍ നീ
നോവുകള്‍തീര്‍ക്കും മരുന്നല്ലേ
വഴികാട്ടും ദിവ്യവിളക്കല്ലേ?
തായേ... തായേ...........
Movie/Album name: Lourde Mathavu
Artists