Oru Mazhakondenne Maaychu Nee
2026
ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും
പുഴയായ് ഞാൻ ഉയിർക്കും
മണ്ണിൽ പുതുവഴി തേടി പറക്കും ഞാനീ
മണ്ണിൽ പുതുവഴി തേടി പറക്കും
ഹേ..ഹേ..ഹേ..ഹേ..
ഒരു തിര കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും
കടലായ് ഞാൻ ഉയിർക്കും
വിണ്ണിൻ പുലരികൾ തേടി പറക്കും ഞാനീ
വിണ്ണിൻ പുലരികൾ തേടിപ്പറക്കും
ഹേ..ഹേ..ഹേ..ഹേ
കാറ്റേ നീയെൻ
കടലിൻ തിരയുടെ പാട്ടിനെയേൽക്കൂ
കടലേ നീയെൻ
സിരകളിൽ മുങ്ങും സൂര്യനെയേൽക്കൂ
കാറ്റേ നീയെൻ
കടലിൻ തിരയുടെ പാട്ടിനെയേൽക്കൂ
കടലേ നീയെൻ
സിരകളിൽ മുങ്ങും സൂര്യനെയേൽക്കൂ
ഹേ..ഹേ..ഹേ..ഹേ...
Movie/Album name: Eric
Artists