കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ കിനാവൊന്നു തകരുമ്പോൾ നിലാവേ അറിയില്ലേ (കരിനീല...)
കനകദീപനാളം സാക്ഷി കതിരു പെയ്യും വാനം സാക്ഷി കരളിൻ പൂക്കൾ മാലയാക്കി പുണ്യം കൊണ്ടു നേടും ബന്ധം എന്തേ അഴലരുളി എന്നിൽ കരിയെഴുതി മധുവിധു രജനിയെൻ ആശാസുമം കണ്ണുനീരിൽ വിടർത്തുന്നു (കരിനീല...)
ഉടലിൽ പാതി ഉയിരിൽ പാതി നിനവിൽ പാതി നിഴലിൽ പാതി ജന്മ ജന്മമൊന്നായി വാഴാൻ തമ്മിൽ തമ്മിൽ നേടും സ്വന്തം എന്തേ ഇഴ പിരിയാൻ ഉള്ളിൻ ഇതൾ കൊഴിയാൻ വെന്മതിലേഖേ എന്നിൽ നിന്നും എന്തിനായി നീ അകലുന്നു (കരിനീല...)