കണ്ണുനീരില്‍ മുങ്ങി നിന്ന പണ്ടത്തേ പഞ്ചവടി വഞ്ചനയുടെ കഥ പറഞ്ഞ പണ്ടത്തെ പഞ്ചവടീ കണ്ടു ഞാന്‍ - ഇന്നു കണ്ടു ഞാന്‍ കള്ളക്കടക്കണ്ണെറിഞ്ഞു തുള്ളിവന്നൂ പുള്ളിമാന്‍ - പുതിയ പുള്ളിമാന്‍
മണ്ണിന്റെ മകളാണു ഞാന്‍ മലയാള കന്യകയാണു ഞാന്‍ മാനായി വന്നു പണ്ടു മൈഥിലിയെ വഞ്ചിച്ച മാരീചനേ - ഇന്നു കണ്ടു ഞാന്‍ മാന്‍ തോലുടുപ്പിട്ട കാട്ടാളനെ ഇന്നു കണ്ടു ഞാന്‍ - മുന്‍പില്‍ കണ്ടു ഞാന്‍.
വില്ലു കുലയ്കൂ - മണി വില്ലു കുലയ്ക്കൂ അമ്പു തൊടുക്കൂ - ഉടനമ്പു തൊടുക്കൂ - തമ്പുരാനേ എടുക്കുമ്പോളൊന്ന് - തൊടുക്കുമ്പോള്‍ പത്ത് കൊള്ളുമ്പോളായിരമായിരമായിരം.