Kaanchanam Peyyunna

2010
Lyrics
Language: English

Kaanchanam peyyunna kalyaana melam
Anjanakkannezhuthi ninnu pen megham
Pon pudava neyyaan thudangi pular kaalam
Thaalikku ponnumaay thinkalin thaalam

Ankanam thanniloru panthalil thoranam
Kankanam kettunnu soorya maninaalam

Aramani chaarthi ilaki varunne
Arayannangal vannu niranne
Tharivalayilaki chirimani chithari
Arikathunde avalude nadanam

Nelmani venam manjalu venam
Innaanallo dhwajaarohanam
Kuruvikal venam kuravayidenam
Niranirayaayi nirannu thoranam
Avanorungidum neram mizhi thurannu ven thaaram
Ala njorinju nenchoram kannukalkkinnu pooram
Manjalaadi pon megham mankamaaril anuraagam
Mangalam nernnu lokam mandra madhura sangeetham

Kalyaana komala kannaa manoharaa
Vannaalum vannaalum raadhaagovindaa
Kalavenugaayaka kalavaanee vallabha
Vannaalum vannaalum raadhaagovindaa

Shyaamasundara somavadanaa
Vaasantha chandana seemantha sundara
Vannaalum vannaalum raadhaagovindaa
Gaanamohana raagavadanaa
Aananda daayaka aathanga naashaka
Vannaalum vannaalum raadhaagovindaa

O my sweet maadhuri nee engottu poyen sundari
Thinking of love marriage - o love marriage
Girl friend evideyaa - aval evideyaa

Aananda melangal engum niranjoree
Nerathu peyyunnu aishwarya manthram

Kaathukaathundaaya ponnunniyaane
Naaveru doshangal elkkaathe pone
Pandunaalee mannil raamante pennaam
Seethayeppoloruval ivanum varene

Naalum kootti murukkidenam
Naavunannaayi chuvappikkenam
Naalaale panthalil koottidenam
Naadu neele sadya nalkidenam
Pallakkil chekkane kettedenam - nalla
Mullappoo kondonnu moodidenam

Paalum pazhavum koduthidenam
Panchaamrithangalorukkidenam
Panchaarappaayasam nalkidenam
Punchiri muthu kavarnnidenam
Kalyaana raavil maniyara thannilo-
Rullaasa deepam thelicheedenam

Onnuchernnangane vaaneedene
Bhaagyangalonnaayi vanneedene
Kanmanikkunju piranneedene
Kochadi vachu nadannedene
Achaneppolavanaayeedene
Language: Malayalam

കാഞ്ചനം പെയ്യുന്ന കല്യാണ മേളം
അഞ്ജനക്കണ്ണെഴുതി നിന്നു പെണ്‍ മേഘം
പൊന്‍ പുടവ നെയ്യാന്‍ തുടങ്ങി പുലര്‍കാലം
താലിക്കു പൊന്നുമായ് തിങ്കളിന്‍ താലം

അങ്കണം തന്നിലൊരു പന്തലില്‍ തോരണം
കങ്കണം കെട്ടുന്നു സൂര്യ മണിനാളം

അരമണി ചാര്‍ത്തി ഇളകി വരുന്നേ
അരയന്നങ്ങള്‍ വന്നു നിരന്നേ
തരിവളയിളകി ചിരിമണി ചിതറി
അരികത്തുണ്ടേ അവളുടെ നടനം

നെല്മണി വേണം മഞ്ഞള് വേണം
ഇന്നാണല്ലോ ധ്വജാരോഹണം
കുരുവികള്‍ വേണം കുരവയിടേണം
നിരനിരയായി നിരന്നു തോരണം

അവനൊരുങ്ങിടും നേരം മിഴി തുറന്നു വെണ്‍ താരം
അലഞൊറിഞ്ഞു നെഞ്ചോരം കണ്ണുകള്‍ക്കിന്നു പൂരം
മഞ്ഞളാടി പൊന്‍ മേഘം മങ്കമാരില്‍ അനുരാഗം
മംഗളം നേര്‍ന്നു ലോകം മന്ദ്ര മധുര സംഗീതം

കല്യാണ കോമള കണ്ണാ മനോഹരാ
വന്നാലും വന്നാലും രാധാഗോവിന്ദാ
കളവേണുഗായക കളവാണീ വല്ലഭ
വന്നാലും വന്നാലും രാധാഗോവിന്ദാ

ശ്യാമസുന്ദര സോമവദനാ
വാസന്ത ചന്ദന സീമന്ത സുന്ദര
വന്നാലും വന്നാലും രാധാഗോവിന്ദാ
ഗാനമോഹന രാഗവദനാ
ആനന്ദദായക ആതംഗനാശക
വന്നാലും വന്നാലും രാധാഗോവിന്ദാ

ഓ മൈ സ്വീറ്റ് മാധുരി നീ എങ്ങോട്ട് പോയെന്‍ സുന്ദരി
തിങ്കിംഗ് ഓഫ് ലവ് മാര്യേജ് - ഓ ലവ് മാര്യേജ്
ഗേള്‍ ഫ്രണ്ട് എവിടെയാ - അവള്‍ എവിടെയാ

ആനന്ദ മേളങ്ങള്‍ എങ്ങും നിറഞ്ഞൊരീ
നേരത്ത് പെയ്യുന്നു ഐശ്വര്യ മന്ത്രം

കാത്തുകാത്തുണ്ടായ പൊന്നുണ്ണിയാണേ
നാവേറ് ദോഷങ്ങള്‍ ഏല്‍ക്കാതെ പോണേ
പണ്ടുനാളീ മണ്ണില്‍ രാമന്റെ പെന്നാം

സീതയെപ്പോലൊരുവള്‍ ഇവനും വരേണേ

നാലും കൂട്ടി മുറുക്കിടേണം
നാവുനന്നായി ചുവപ്പിക്കേണം
നാലാളെ പന്തലില്‍ കൂട്ടിടേണം
നാട് നീളെ സദ്യ നല്‍കിടേണം
പല്ലക്കില്‍ ചെക്കനെ കേറ്റീടേണം - നല്ല
മുല്ലപ്പൂ കൊണ്ടൊന്നു മൂടിടേണം

പാലും പഴവും കൊടുത്തിടേണം
പഞ്ചാമൃതങ്ങള്‍ ഒരുക്കിടേണം
പഞ്ചാരപ്പായസം നല്‍കിടേണം
പുഞ്ചിരി മുത്ത്‌ കവര്‍ന്നിടേണം

കല്യാണ രാവില്‍ മണിയറ തന്നിലൊ-
രുല്ലാസ ദീപം തെളിച്ചീടേണം

ഒന്നുചേര്‍ന്നങ്ങനെ വാണീടേണേ
ഭാഗ്യങ്ങളൊന്നായി വന്നീടേണേ
കണ്മണിക്കുഞ്ഞു പിറന്നീടേണേ
കൊച്ചടി വച്ച് നടന്നീടേണേ
അച്ഛനെപ്പോലവനായീടേണേ
Movie/Album name: Varan
Artists