Neeyum Vidhavayo

1975
Lyrics
Language: English

Corrected by susanth94 on apr 5,2008
Neeyum vidhavayo nilaave
Ini seemantha kurikal
Sindhoora koatikal
Ninte neela kuru nirakal
Chootukillayo (neeyum)
Akaasa kuta keezhe
Nee thapasirikkukayo (akaasa)
Ekantha soonyathayil
Oru mooka vishadam pole
Bhasma kuriyaniyum
Dukha kathir pole (neeyum)
Neeyum virahiniyao nilave
Potti karayan kothiyille
Swapnam kaanaan ninakkum vidhiyille
Neeyu virahiniyao nilave (neeyum virahiniyao)
Aathmaavil chithayumayi
Neeyerinjirikkukayo (aathmaavil)
Vellottu valakaloori
Oru vella putavayum chutti
Thoomizhineer ozhukum thulasi poo pole (neeyum)
Language: Malayalam

നീയും വിധവയോ നിലാവേ
ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍
നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ (2)
നീയും വിധവയോ നിലാവേ

ആകാശ കുട കീഴെ നീ തപസിരിക്കുകയോ (2)
ഏകാന്ത ശൂന്യതയില്‍ ഒരു മൂക വിഷാദം പോലെ
ഭസ്മ കുറിയണിയും ദുഃഖ കതിര്‍ പോലെ
നീയും വിധവയോ നിലാവേ

നീയും വിരഹിണിയൊ നിലാവേ
പൊട്ടി കരയാന്‍ കൊതിയില്ലേ
സ്വപ്നം കാണാന്‍ നിനക്കും വിധിയില്ലേ
നീയും വിരഹിണിയൊ നിലാവേ (2)
നീയും വിരഹിണിയൊ നിലാവേ

ആത്മാവില്‍ ചിതയുമായി നീയെരിഞ്ഞിരിക്കുകയോ (2)
വെള്ളോട്ടു വളകളൂരി ഒരു വെള്ള പുടവയും ചുറ്റി
തൂമിഴിനീര്‍ ഒഴുകും തുളസി പൂ പോലെ

നീയും വിധവയോ നിലാവേ
ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍
നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ
നീയും വിധവയോ നിലാവേ
Movie/Album name: Raasaleela
Artists