Sapthaswararaagadhaarayil

1981
Lyrics
Language: English

Sapthaswararaaga dhaarayiliyuvaan
En swapnavedhiyil njaanirunnu
(sapthaswararaagadhaara........)
Njaanen premathin manideepam neettumbol
Varumo ennarikil en manassil tharumo raagasukham
Sapthaswararaaga dhaarayiliyuvaan
En swapnavedhiyil njaanirunnu

Ezhunirangalaal nin chithramezhuthiyen
Ekaanthanimishangal dhanyamaakkuvaan
(ezhinirangalaal......)
Sheethalachaayayil dhyaanichirikkumbol
Theliyoo en manassil raakenduvaay

Sapthaswararaaga dhaarayiliyuvaan
En swapnavedhiyil njaanirunnu

Souvarnnasindoora chakravaalangalil
Sougandhikam kayyil vitarnnitumbol
(souvarnnasindoora.....)
Anuraaga poncheppil sindooram thoovaan
Varumo ennarikil kulirthennalaay

Sapthaswararaaga dhaarayiliyuvaan
En swapnavedhiyil njaanirunnu
Njaanen premathin manideepam neettumbol
Varumo ennarikil en manassil tharumo raagasukham
Sapthaswararaaga dhaarayiliyuvaan
En swapnavedhiyil njaanirunnu........
Language: Malayalam

സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നൂ....
(സപ്‌തസ്വരരാഗ.....)
ഞാനെന്‍ പ്രേമത്തിന്‍ മണിദീപം നീട്ടുമ്പോള്‍
വരുമോ എന്നരികില്‍ എന്‍ മനസ്സില്‍ തരുമോ രാഗസുഖം
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നൂ....

ഏഴുനിറങ്ങളാല്‍ നിന്‍ ചിത്രമെഴുതിയെന്‍
ഏകാന്തനിമിഷങ്ങള്‍ ധന്യമാക്കുവാന്‍
(ഏഴുനിറങ്ങളാല്‍.....)
ശീതളച്ഛായയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍
തെളിയൂ എന്‍ മനസ്സില്‍ രാകേന്ദുവായ്...

സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നൂ....

സൌവര്‍ണ്ണസിന്ദൂര ചക്രവാളങ്ങളില്‍
സൌഗന്ധികം കയ്യില്‍ വിടര്‍ന്നിടുമ്പോള്‍
(സൌവര്‍ണ്ണസിന്ദൂര....)
അനുരാഗ പൊന്‍ചെപ്പില്‍ സിന്ദൂരം തൂവാന്‍
വരുമോ എന്നരികില്‍ കുളിര്‍ത്തെന്നലായ്

സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നൂ....
ഞാനെന്‍ പ്രേമത്തിന്‍ മണിദീപം നീട്ടുമ്പോള്‍
വരുമോ എന്നരികില്‍ എന്‍ മനസ്സില്‍ തരുമോ രാഗസുഖം
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നൂ....
Movie/Album name: Nizhal Yudham
Artists