Thaaram Thudichu

1975
Lyrics
Language: English

Thaaram thudichu neela vaanam chirichu
Mele mele mele mele bhoomi koritharichu
Thennal paadi thakarthu nizhalaadi thimirthu
Thaazhe thaazhe thaazhe thaazhe

Aa nalla raavil aayiram pookkal
Aaromale ninte meniyil poothu
Aa kulir maalakal njaan chaarthiyappol
Aayiram pathinaayirangalaay theernnu
Deepam virachu premadaaham jwalichu
Mele mele mele mele deham thedi thalarnnu
Thennal paadi thalarnnu nizhalaadi punarnnu
Thaazhe thaazhe thaazhe thaazhe

Aa chumbanathin aananda varsham
Aathmapriye ninte kannil thulumbi
Aa swapna neehaara muthukal chaarthi
Aaraavil athivarshamaay njaan peythu
Megham thulumbee varsha gaanam thudangee
Mele mele mele mele
Jeevanaadam vithumpi veendum poomottu koombi
Ullil pulakam chilambi
Thaazhe thaazhe thaazhe thaazhe
(thaaram thudichu..)
Language: Malayalam

താരം തുടിച്ചു......നീലവാനം ചിരിച്ചു...മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....താഴേ താഴേ...താഴേ താഴേ...

ആ നല്ലരാവില്‍ ആയിരം പൂക്കള്‍ ആരോമലേ നിന്റെ മേനിയില്‍ പൂത്തു
ആ കുളിര്‍മാലകള്‍ ഞാന്‍ ചാര്‍ത്തിയപ്പോള്‍ ആയിരം പതിനായിരങ്ങളായ് തീര്‍ന്നു...
ദീപം വിറച്ചു.....പ്രേമദാഹം ജ്വലിച്ചു....മേലേ മേലേ...മേലേ മേലേ
ദേഹം തേടിത്തളര്‍ന്നു....തെന്നല്‍ പാടിത്തളര്‍ന്നു...
നിഴലാ‍ടിപ്പുണര്‍ന്നു....താഴേ താഴേ...താഴേ താഴേ...

ആ ചുംബനത്തിന്‍ ആനന്ദവര്‍ഷം അത്മപ്രിയേ നിന്റെ കണ്ണില്‍ തുളുമ്പി
ആ സ്വപ്നനീഹാരമുത്തുകള്‍ ചാര്‍ത്തി ആ രാവിലതിവര്‍ഷമായി ഞാന്‍ പെയ്തു
മേഘം തുളുമ്പി.....വര്‍ഷഗാനം തുടങ്ങി....മേലേ മേലേ...മേലേ മേലേ
ജീവനാദം വിതുമ്പി....വീണ്ടും പൂമൊട്ടു കൂമ്പി.....
ഉള്ളില്‍ പുളകം ചിലമ്പി....താഴേ താഴേ...താഴേ താഴേ...

താരം തുടിച്ചു..നീലവാനം ചിരിച്ചു...മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....താഴേ താഴേ...താഴേ താഴേ...
Movie/Album name: Thiruvonam
Artists