Thinkal Poovin Ithalaval

2023
Lyrics
Language: Malayalam

തിങ്കൾ പൂവിൻ ഇതളവൾ മിന്നും തങ്ക തിരിയവൾ
മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻ തരിയവൾ (2)
കുഞ്ഞിക്കൈവിരൽത്തുമ്പിലാദ്യമായ് പൂക്കും അക്ഷരങ്ങൾ സൂര്യനായ്
കണ്ണീർ നനവുകൾ ഒപ്പും അലിവുമായ് എന്നെ തേടിയെത്തും തെന്നലായ്
ഓമലായ്‌ പൊന്നോമലായ്‌ എൻ സ്നേഹസാന്ത്വനമായ് (തിങ്കൾ പൂവിൻ)

താമരത്തളിരേ മാമഴക്കുളിരേ മാരിവിൽ മയിലേ
കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ താരമായവളേ (2)
കടലിലേറെ ദൂരം തളരാതെ പോയിടുവാൻ
കനവു പോലെയെല്ലാം കൈനീട്ടി വാങ്ങിടുവാൻ
കണ്മണീ, കണ്മണീ വീണിടാതെ കാത്തിടാം ഞാൻ (തിങ്കൾ പൂവിൻ)

പെണ്ണേ നീയുണർന്നാലേ കനലാവാം താനെ തീയായ് ആളാം
ആ വഴികളിലായിരം മുറിയും മുള്ളുകളാകവേ
വെൺ ചിറകിലായ് വിണ്ണണയുക കാണാം പുതുലോകം
തെളിയേണം നീ കാത്ത പുഞ്ചിരി (തിങ്കൾ പൂവിൻ)
Movie/Album name: Pachuvum Albuthavilakkum
Artists