ശാന്തരാത്രി തിരുരാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി ഉണ്ണിപിറന്നൂ... ഉണ്ണിയേശുപിറന്നൂ ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ
ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചൂ വീഞ്ഞുപകരുന്ന മഞ്ഞില്‍ മുങ്ങി വീണ്ടും മനസ്സുകള്‍ പാടീ ഉണ്ണിപിറന്നൂ.. ഉണ്ണിയേശുപിറന്നൂ.. ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ..