അന്തിമുകിലേ എന്തു വേണം എന്തു ഞാൻ ഏകണം എന്നുമുയിരിൻ കുഞ്ഞുചിമിഴിൽ തുള്ളി നീ പെയ്യുവാൻ ചെമ്പനീർപൂവു പോലെ നിന്റെ കൈക്കുമ്പിളിൽ എന്റെയീ ജന്മം തരാം ഞാൻ എൻ ആരോമലേ അന്തിമുകിലേ എന്തു വേണം എന്തു ഞാൻ ഏകണം എന്നുമുയിരിൻ കുഞ്ഞുചിമിഴിൽ തുള്ളി നീ പെയ്യുവാൻ
മിഴിപ്പീലിയാവാം നിന്റെ കണ്ണിൽ നീ മയങ്ങവേ ഉണർന്നേയിരിക്കാം ഞാൻ നിറപ്പാതിരാവിൽ ഒരുമാത്ര നിന്നെ ഓർത്ത് നേരം പാകമാകവേ മലർത്തോപ്പുലഞ്ഞേറെ അരുണാഭമായ് ആ..ആ....ആ... വിരലൊന്നുരുമ്മും നേരം മിന്നൽ പായും നെഞ്ചിലായ് പരസ്പരം മതിവരാതെ നോക്കി നിന്നു നാം ജീവാനുരാഗമോ തോരാത്ത മാരിയായ് പൊഴിയുമതിൽ നനയുമെൻ വിചാരമാകേ ജലച്ഛായ മായും പാരിലാകെ നീ പടർന്നിതാ അനുരാഗചിത്രങ്ങൾ വരച്ചീടവേ ആ...ആ..ആ കനവിന്റെ തൂവൽ മേയും മായാജാലകൂട്ടിലായ് ഒരിക്കലും പടർന്നിടാതെ ചേരുന്നു നാം ഞാനെന്ന വീണയിൽ നീയേകഗാനമായ് ഒഴുകുകയായ് മധുരമാസ്വരങ്ങളാലേ അന്തിമുകിലേ എന്തു വേണം എന്തു ഞാൻ ഏകണം എന്നുമുയിരിൻ കുഞ്ഞുചിമിഴിൽ തുള്ളി നീ പെയ്യുവാൻ ചെമ്പനീർപൂവു പോലെ നിന്റെ കൈക്കുമ്പിളിൽ എന്റെയീ ജന്മം തരാം ഞാൻ എൻ ആരോമലേ അന്തിമുകിലേ എന്തു വേണം എന്തു ഞാൻ ഏകണം എന്നുമുയിരിൻ കുഞ്ഞുചിമിഴിൽ തുള്ളി നീ പെയ്യുവാൻ