വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ അന്ധനാര് ഇപ്പോൾ അന്ധനാര് അന്ധകാരപ്പരപ്പിതിൽ അന്ധനാര്
ലക്ഷ്യമേതുമറിയാത്ത ജീവിതത്തിൻ പാതയിൽ തപ്പിത്തടയുന്നു നിഴലുകൾ കത്തിജ്വലിക്കുന്നു കതിരവൻ എങ്കിലും നട്ടുച്ചയും ഇന്നിവർക്കു പാതിരാ ഈ നട്ടുച്ചയും ഇന്നിവർക്കു പാതിരാ (വിണ്ണിലിരുന്നുറങ്ങുന്ന)
മായാ മരീചികയിൽ മനസ്സിലെ ആശകളാൽ മാളിക കെട്ടുന്നു മാനവൻ കാലത്തിൻ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോൾ കാണുന്നു മുന്നിൽ വെറും ശൂന്യതാ കാണുന്നു മുന്നിൽ വെറും ശൂന്യതാ (വിണ്ണിലിരുന്നുറങ്ങുന്ന)