പോയ് വരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ നീ എങ്ങു പോയെന്നറിയാതെ തേടുന്നു ഞാന്‍ വെറുതേ എവിടെയായാലും എങ്ങു പോയാലും സുഖമായ് വാഴുക നീ എന്നും ഞാനുണ്ടാവും കൂടെ (പോയ് വരൂ) നിന്നെ ഓര്‍ക്കാതൊരു സന്ധ്യയുമില്ല നിന്നെ ഓര്‍ക്കാതൊരു രാവുമില്ല നിന്നെ മറന്ന്നൊരു നിമിഷമില്ല നിന്നെ തേടാത്ത നേരമില്ല കുഞ്ഞേ മതിമതി നിന്റെ പരീക്ഷയില്‍ തോറ്റു കഴിഞ്ഞു ഞങ്ങള്‍ (കുഞ്ഞേ)
ഇനി നീ പോയ് വരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ നീ എങ്ങു പോയെന്നറിയാതെ തേടുന്നു ഞാന്‍ വെറുതേ
കുഞ്ഞിളം തെന്നലായ് നിന്‍ വിരല്‍ തൊടുമ്പോള്‍ കണ്ണീര്‍ മഴയില്‍ ഞാന്‍ നനഞ്ഞു നിന്റെ കുറുമ്പായ് മാമ്പൂ വിരിഞ്ഞു നിന്റെ കാല്പാടില്‍ നിഴല്‍ പതിഞ്ഞു കുഞ്ഞേ മതിമതി ഒന്നും താങ്ങാന്‍ ശേഷിയില്ലിനിയീ നെഞ്ചില്‍ (കുഞ്ഞേ)
ഇനി നീ പോയ് വരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ നീ എങ്ങു പോയെന്നറിയാതെ തേടുന്നു ഞാന്‍ വെറുതേ എവിടെയായാലും എങ്ങു പോയാലും സുഖമായ് വാഴുക നീ എന്നും ഞാനുണ്ടാവും കൂടെ (പോയ് വരൂ)