Kochu Kuruvi Vaa Vaa

1962
Lyrics
Language: English

Kochu kuruvee vaa vaa kochu kuruvee vaa vaa
Thannanam paadi ninneyum thedi maaran vannatharinjille
Varnnakkiliye vaa vaa swarnnakkiliye vaa vaa
Poomanamenthi thoomadhu chinthi vasantham vannatharinjille

Azhakin thenkadalil neenthi neenthi pokaam
Angekkarayiloru naattil chennu cheraam
Avidoru poovaniyil kooduketti vaazhaam
Athil naam chernnirunnu karalalinju paadaam (avidoru)
Kadha paranju kadha paranju raappakal irunneedaam (kochu kuruvee)

Kaanaatha kaazhcha kandu chutti nadanneeduvaan
Maayaatha kaanthi kandu kannu mayangeeduvaan
Vaadaatha pookkal kondu methayorukkeeduvaan
Paadaatha paattu paadi nithyamurangeeduvaan
Madhuvidhuthan madhurimayil mathivaraathe neenthuvaam (kochu kuruvee)
Language: Malayalam

കൊച്ചുകുരുവീ വാ വാ കൊച്ചുകുരുവീ വാ വാ
തന്നനംപാടി നിന്നെയുംതേടി മാരന്‍ വന്നതറിഞ്ഞില്ലേ
വര്‍ണ്ണക്കിളിയേ വാ വാ സ്വര്‍ണ്ണക്കിളിയേ വാ വാ
പൂമണമേന്തി തൂമധു ചിന്തി വസന്തം വന്നതറിഞ്ഞില്ലേ

അഴകിന്‍ തേന്‍കടലില്‍ നീന്തി നീന്തി പോകാം
അങ്ങേക്കരയിലൊരു നാട്ടില്‍ ചെന്നു ചേരാം
അവിടൊരു പൂവനിയില്‍ കൂടുകെട്ടി വാഴാം
അതില്‍ നാം ചേര്‍ന്നിരുന്നു കരളലിഞ്ഞു പ‍ാ‍ടാം
അവിടൊരു പൂവനിയില്‍ കൂടുകെട്ടി വാഴാം
അതില്‍ നാം ചേര്‍ന്നിരുന്നു കരളലിഞ്ഞു പ‍ാ‍ടാം
കഥപറഞ്ഞു കഥ പറഞ്ഞു രാപ്പകല്‍ ഇരുന്നിടാം (കൊച്ചുകുരുവീ)

കാണാത്ത കാഴ്ച്ചകണ്ടു ചുറ്റിനടന്നീടുവാന്‍
മായാത്ത കാന്തികണ്ടു കണ്ണുമയങ്ങീടുവാന്‍
വാടാത്ത പൂക്കള്‍കൊണ്ടു മെത്തയൊരുക്കീടുവാന്‍
പാടാത്തപാട്ടുപാടി നിത്യമുറങ്ങീടുവാന്‍
മധുവിധുതന്‍ മധുരിമയില്‍ മതിവരാതെ നീന്തുവാന്‍ (കൊച്ചുകുരുവീ)
ആ... ആ.. ആ...
Movie/Album name: Viyarppinte Vila
Artists