നോവിൻ കാറ്റിൽ ദൂരെ ദൂരെ നീയും സന്ധ്യേ മായുന്നേ കാണാതെങ്ങോ ദൂരെ ദൂരെ നീറും പാട്ടായ് നീ അകലെ ഇടനെഞ്ചിലേതു മൗനം ഇടറി പിരിഞ്ഞു നിൽപ്പൂ തളരും മനമേ മിഴിനീരിലേതു മൗനം മഴ തൂവി മെല്ലെയെന്നിൽ പലതായ് പതിയേ
ഇരുളുണർന്ന വഴിയിലായ് മിഴി നിറഞ്ഞു നിൽക്കവേ ഉയിരിലേതോ നിറനിലാ കതിരു ചിമ്മിയാദ്യമായ് നീറും നിൻ രാവാകെ ഏതേതോ ഗീതങ്ങൾ ഉം ....ഉം...ഉം...ഉം...
കനലിലെൻറെ നിനമിതും ചിറകൊടിഞ്ഞു വീഴവേ മെല്ലെയെൻറെ മുറിവിലായ് മൃദുലമാം തലോടിയോ നീറുന്നെൻ രാവാകെ ഏതേതോ ഗീതങ്ങൾ നോവിൻ കാറ്റിൽ ദൂരെ ദൂരെ നീയും സന്ധ്യേ മായുന്നേ