Manassum Manassum

1985
Lyrics
Language: English

Manassum manassum chernnu maamsavum maamsavum chernnu (2)
Madhuvidhu rajaniyil kettippadukkunnu maanava jeevitha navasoudham
Maanava jeevitha navasoudham
(manassum manassum)

Oro raavum oro pakalum oro pularithan ponnoliyum (2)
Kallukalaayi paduthuyartheedunnu kalyaana jeevitha sukha charanam
Aa...
(manassum manassum)

Aalinganangal aadhaarashilakal chumarukal theerkkum chumbanangal (2)
Kanneerin nanavaal chiriyude choodaal kallukal karinkallaavunnu
Aa...
(manassum manassum)
Language: Malayalam

മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു (2)
മധുവിധു രജനിയില്‍ കെട്ടിപ്പടുക്കുന്നു മാനവ ജീവിത നവസൗധം
മാനവ ജീവിത നവസൗധം
മനസ്സും മനസ്സുംചേര്‍ന്നു

ഓരോ രാവും ഓരോ പകലും ഓരോ പുലരിതന്‍ പൊന്നൊളിയും (2)
കല്ലുകളായി പടുത്തുയര്‍ത്തീടുന്നു കല്യാണജീവിത സുഖചരണം
ആ..
മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു

ആലിംഗനങ്ങള്‍ ആധാരശിലകള്‍ ചുമരുകള്‍ തീര്‍ക്കും ചുംബനങ്ങള്‍ (2)
കണ്ണീരിന്‍ നനവാല്‍ ചിരിയുടെ ചൂടാല്‍ കല്ലുകള്‍ കരിങ്കല്ലാവുന്നു
ആ..

മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു
മധുവിധു രജനിയില്‍ കെട്ടിപ്പടുക്കുന്നു മാനവ ജീവിത നവസൗധം
മാനവ ജീവിത നവസൗധം
മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു
Movie/Album name: Avidatheppole Ivideyum
Artists