ജീവനിലെന്നും കണ്മണി നിന്റെ ഓര്‍മ്മകള്‍ മാത്രം മൌനങ്ങള്‍ മാത്രമുണരുന്ന രാവില്‍ എന്നെ പുല്കുവാന് (ജീവനില്‍ )
മലര് ചൂടുമോര്മ്മ തന് താഴ്വരയില് ചിരി തൂകി നീ വരുമോ കരള്‍ കോര്‍ക്കുമാശകള്‍ പങ്കിടുവാന്‍ കൊതിയോടെ ഞാനിരിപ്പൂ ജന്മാന്തരങ്ങള് തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം (ജീവനില്‍)
തളിര് ചൂടുമാവണി കാടുകളില്‍ കളിയാടാന്‍ നീ വരുമോ ഇടനെഞ്ചിലായിരം പൂവിടര്‍ത്താന്‍ ഇടറാതെ നീ വരുമോ ജന്മാന്തരങ്ങള് തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം (ജീവനില്‍)