Ee raathri than anaghasourabham Aaromale pankidaam En raagavum ninte thaalavum Onnuchernna puthiya madanasangeethamaakum Oamanathan chumbanam Ormmakalkku thoranam Kalamozhiyude kanavukalude Pavizhamuthu vilayum kadal ee raathri
Poomaalayum pushpathaalavum paazhaakumo kanmanee Eevarshavum snehavarshavum iniyumethra pranayaswapnasarggangalekum Nin madhuraalinganam ente raagadarshanam Malarmizhiyude kulirukalude Kurumozhikal nullum njanee raavil
Language: Malayalam
വസന്തവർണ്ണ മേളയിൽ ഹൃദന്തവാടികൾ നിറഞ്ഞു ഉണർന്നു പാടീ കിനാവിൻ പൂങ്കുരുവി നിനക്കായ് പൂത്തുലഞ്ഞ പ്രേമവനികയിൽ സുഗന്ധരാത്രികൾ വരുന്നൂ (വസന്ത...)
ഈ രാത്രി തൻ അനഘസൗരഭം ആരോമലേ പങ്കിടാം എൻ രാഗവും നിന്റെ താളവും ഒന്നു ചേർന്ന പുതിയ മദനസംഗീതമാകും ഓമന തൻ ചുംബനം ഓർമ്മകൾക്കു തോരണം കളമൊഴിയുടെ കനവുകളുടെ പവിഴമുത്തു വിളയും കടൽ ഈ രാത്രി (വസന്ത..)
പൂമാലയും പുഷ്പതാലവും പാഴാകുമോ കണ്മണീ ഈ വർഷവും സ്നേഹവർഷവും ഇനിയുമെത്ര പ്രണയസ്വപ്നസർഗ്ഗങ്ങളേകും നിൻ മധുരാലിംഗനം എന്റെ രാഗദർശനം മലർമിഴിയുടെ കുളിരുകളുടെ കുറുമൊഴികൾ നുള്ളും ഞാനീ രാവിൽ (വസന്ത...)