�കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാന്തളിപ്പൂവിനെന്തു നാണം ഒരു കല്യാണപ്പെണ്ണിന്റെ നാണം (കണ്ണെഴുതി...)
താമരത്തോണിയുള്ള കുളിര്‍ കാറ്റു വന്നു നിന്നെ (2) പ്രേമിച്ചതോര്‍ത്തു കോണ്ടോ കളിവാക്കോതി കവിളില്‍ നുള്ളി കൈ കൊട്ടിച്ചിരിച്ചതും ഓര്‍ത്തു കൊണ്ടോ നാണം ഈ നാണമെന്തേ കാണാനഴകുള്ള കാട്ടു പൂവേ (കണ്ണെഴുതി...)
താഴമ്പൂ മെത്തയുള്ള കുളിര്‍ കാറ്റു നിന്നരികില്‍ (2) ദാഹിച്ചു വന്നതോര്‍ത്തോ അറിയാതേതോ ലഹരിയില്‍ നിന്റെ കൈവളകള്‍ ഉടച്ചതും ഓര്‍ത്തു കൊണ്ടോ നാണം ഈ നാണമെന്തേ കാണാനഴകുള്ള കാട്ടു പൂവേ (കണ്ണെഴുതി...)