Nidraadanathinte

2018
Lyrics
Language: English

Nidraadanathinte neelavaanil
Neeyorekaakiyaam varshamekham (2)
Nizhalu pol ninnoppamalayunnathenthe
Neeyariyaathoree vandhyamekham
Nee peythu neengunnoragnimekham
(nidraadanathinte...)

Nattu nanachu nee mannil valarthidum
Pachapodippukalkkokke meethe ee
Kunjilam poovukalkkokke meethe (nattu..)
Theekkanal kaattu padarthi kadannu poy
Neeyariyothoree greeshmamekham
Neele nithyaniraardramaam agnimekham
(nidraadanathinte...)

Manjin visudhamaam aardrathayethume
Kannilinnolam kininjathilla
Ee nenjile kaattuthee kaattinaale ( manjin..)
Innangakannu poy aandhyamellam nanma
Minnunnu thaarakachaarthu pole
Etho kannuneer kaazcha than nermma pole
(nidraadanathinte...)
Language: Malayalam

നിദ്രാടനത്തിന്റെ നീലവാനിൽ
നീയൊരേകാകിയാം വർഷമേഘം (2)
നിഴലു പോൽ നിന്നൊപ്പമലയുന്നതെന്തേ
നീയറിയാത്തൊരീ വന്ധ്യമേഘം
നീ പെയ്തു നീങ്ങുന്നോരഗ്നിമേഘം
(നിദ്രാടനത്തിന്റെ...)

നട്ടു നനച്ചു നീ മണ്ണിൽ വളർത്തിടും
പച്ചപൊടിപ്പുകൾക്കൊക്കെ മീതെ ഈ
കുഞ്ഞിളം പൂവുകൾക്കൊക്കെ മീതെ (നട്ടു..)
തീക്കനൽ കാറ്റു പടർത്തി കടന്നു പോയ്
നീയറിയൊത്തൊരീ ഗ്രീഷ്മമേഘം
നീളെ നിത്യനിരാർദ്രമാം അഗ്നിമേഘം
(നിദ്രാടനത്തിന്റെ...)

മഞ്ഞിൻ വിശുദ്ധമാം ആർദ്രതയേതുമേ
കണ്ണിലിന്നോളം കിനിഞ്ഞതില്ലാ
ഈ നെഞ്ചിലെ കാട്ടുതീ കാറ്റിനാലേ ( മഞ്ഞിൻ..)
ഇന്നങ്ങകന്നു പോയ് ആന്ധ്യമെല്ലാം നന്മ
മിന്നുന്നു താരകച്ചാർത്തു പോലെ
ഏതോ കണ്ണുനീർ കാഴ്ച തൻ നേർമ്മ പോലെ
(നിദ്രാടനത്തിന്റെ...)
Movie/Album name: Nidraadanam
Artists