Pranayamen Shirakalil Lahariyasy
2025
പ്രണയമെൻ സിരകളിൽ ലഹരിയായ് നിൻ ചിരികളിൽ
അനുദിനം മിഴികളിൽ നിറയുമോ പുലരിയിൽ
കനവിലായെന്നിലാനന്ദമായ് നീ തുടരെ
അകലെ നീയെൻ നിലാപൂ പോൽ തനിയെ സഖീ
പ്രണയമെൻ സിരകളിൽ ലഹരിയായ് നിൻ ചിരികളിൽ
അനുദിനം മിഴികളിൽ നിറയുമോ പുലരിയിൽ
ഊ.... ഊ.....
നീയാണെൻ ഗേഹം മാറാത്ത ദാഹം
തീരാത്ത വരമേകുമോ
നനവില്ലാ നദിയായ് ഇനിയെങ്ങും വയ്യാ
നീയെന്നിൽ ജലമേകുമോ
പതിയെ പലരാവിൻ പ്രണയം തരും
അകമെല്ലാം പടരും മധുവായ്
പുതു മണ്ണിൽ വിടരുന്ന മഴയായ് വരും
ഹൃദയങ്ങൾ കവരും സുഖമേ
അരികത്തൊരു കലമാനായ്
കൊതിതോന്നും ചെറുമീനായ്
ഉന്മാദ കുളിരായ് വരുമോ
പ്രണയമെൻ സിരകളിൽ ലഹരിയായ് നിൻ ചിരികളിൽ
അനുദിനം മിഴികളിൽ നിറയുമോ പുലരിയിൽ
കനവിലായെന്നിലാനന്ദമായ് നീ തുടരെ
അകലെ നീയെൻ നിലാപൂ പോൽ തനിയെ സഖീ
Movie/Album name: Thayyal Machine
Artists