Nenjame Nenjame Nin Swarame
2021
രാവോരം നോവും നേരമോ...
മായുന്നോ പൂനിലാവുമോ...
ഏതേതോ വാനിൻ വാതിലോ...
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ...
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലേ...
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലേ
പാതിമെയ്യേ ഇണനിഴലേ
ആടിയാളും വെയിലഴിയേ
മാഞ്ഞു പോയോ സ്വയമകലെ നീ...
ദൂരെ ദൂരെ ചുവടുകളേ
പാറിടാനായ് ചിറകണിയെ
തൂവലെങ്ങോ പൊഴിയുകയാണോ...
നിറമഴവിൽ മറഞ്ഞു പോയെന്നോ...
മുകിലെവിടെ പിടഞ്ഞു വീണെന്നോ...
ആരാരേ തിരഞ്ഞു കാണാതെ
ആരോടും പറഞ്ഞു തീരാതെ
രാവിനോ... ദൂരമോ കൂടുന്നോ
രാവോരം നോവും നേരമോ...
മായുന്നോ പൂനിലാവുമോ...
ഏതേതോ വാനിൻ വാതിലോ...
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ...
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലേ...
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലേ...
Movie/Album name: Sara's
Artists