നീരാടും കടവിൽ വന്നു നീലപ്പൂം കണ്ണെറിഞ്ഞു (2) കോലപ്പൂങ്കുഴലൂതും കൊടക്കാർ വർണ്ണനുണ്ണി കണ്ണന്റെ തിരുമുടിയിൽ ഒന്നല്ലോ പൂം പീലി ആ പീലി നുള്ളാൻ ആരാരോ വരുവതാരോ
ഞാൻ പോരാം ഞാൻ പോരാം അംബാടി പൂങ്കുയിലേ (ഒന്നാനാം)
പൂരാട പൂവിറുത്തു പുരികം കൊണ്ടു വിൽകുലച്ചു പൂരാട പൂവിറുത്തു പുരികം കൊണ്ടു വിൽകുലച്ചു ഒരായിരം അംബെയ്യും കയാംബൂ വർണ്ണനുണ്ണി കണ്ണന്റെ തിരുമാറിൽ ഒന്നല്ലോ പുളകമാല ആ മാല ചൂടാൻ ആരാരോ വരുവതാരോ ഞാൻ പോരാം ഞാൻ പോരാം അംബാടി പൂങ്കുയിലേ (ഒന്നാനാം)