മൂക്കു വിയർത്തതു് മൂക്കുത്തിയാക്കിയ മിന്നാമിന്നിനസൂയ...(2) രാക്കിളിപ്പെണ്ണിന്റെ ചെവിയിലതോതി ചിപ്പി നിറച്ചും ചേറാ... മുല്ലേടെ ചിപ്പി നിറച്ചും ചെളിയാ...(2) ഹേയ് കുശുമ്പിന്നും കുന്നായ്മയ്ക്കും മരുന്നില്ല പെണ്ണേ... കുറുമ്പിക്കാറ്റതു ചൊല്ലിച്ചൊല്ലി പറ പറ പറ പറന്നു...(2) (തെക്കു് തെക്കു്....)
നെല്ലു കടിച്ചു് പല്ലു കൊഴിഞ്ഞൊരു വണ്ടിൻ കണ്ണു കടിച്ചു....(2) അയിരാണിപ്പൂവിന്റെ കാതിൽ പറഞ്ഞു തെക്കൻ കാറ്റു നുണച്ചി പായാരം ചൊല്ലാൻ തെല്ലു മിടുക്കി...(2) കതിരിന്നു വളം വെയ്ക്കാൻ ഞാനില്ല പൊന്നേ കുറുമ്പിക്കാറ്റതു ചൊല്ലിച്ചൊല്ലി പറ പറ പറ പറന്നു...(2) (തെക്കു് തെക്കു്....)