Melle Thodanu Narumanam

2022
Lyrics
Language: English

Melle thodanu narumanam...kande kannilaa niram
Unde nilaavinte koodum kaattum
Illaathe pokunnathonnumaathram
Nenchin thaaraatteenam....then kiniyum thaaraatteenam

Nerthu veena manjilundaa vaakkin thanuppu
Raanthalinte kannilundaa nokkin minuppu...
Cheru choodil ini naavil ariyunna ruchiyonnil snehasparshanam
Ormmappoo kondaaro kaalathin nettiyil moovanthi pottittaalum....
Illaathe pokunnathonnumaathram
Nenchin thaaraatteenam....then kiniyum thaaraatteenam
Melle thodanu narumanam....kande kannilaa niram
Unde nilaavinte koodum kaattum
Illaathe pokunnathonnumaathram
Nenchin thaaraatteenam....then kiniyum thaaraatteenam

Snehamenna thoovalaale meyum thuruthu
Poonkurunnu thaarakangal thookum inippu
Izhachernnu nilppinte vilayere ariyunnathee nilaavilo...
Nooloornnu poyidum jeevante muthukal
Oronnaay korthittaalum
Illaathe pokunnathonnumaathram
Nenchin thaaraatteenam....then kiniyum thaaraatteenam
Melle thodanu narumanam kande kannilaa niram
Unde nilaavinte koodum kaattum
Illaathe pokunnathonnumaathram
Nenchin thaaraatteenam....then kiniyum thaaraatteenam
Nenchin thaaraatteenam....then kiniyum thaaraatteenam.....
Language: Malayalam

മെല്ലെ തൊടണു നറുമണം...കണ്ടേ കണ്ണിലാ നിറം
ഉണ്ടേ നിലാവിന്റെ കൂടും കാറ്റും
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരാട്ടീണം....തേൻ കിനിയും താരാട്ടീണം

നേർത്തു വീണ മഞ്ഞിലുണ്ടാ വാക്കിൻ തണുപ്പു്
റാന്തലിന്റെ കണ്ണിലുണ്ടാ നോക്കിൻ മിനുപ്പു്...
ചെറു ചൂടിൽ ഇനി നാവിൽ അറിയുന്ന രുചിയൊന്നിൽ സ്നേഹസ്പർശനം
ഓർമ്മപ്പൂ കൊണ്ടാരോ കാലത്തിൻ നെറ്റിയിൽ മൂവന്തിപ്പൊട്ടിട്ടാലും....
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരാട്ടീണം....തേൻ കിനിയും താരാട്ടീണം
മെല്ലെ തൊടണു നറുമണം...കണ്ടേ കണ്ണിലാ നിറം
ഉണ്ടേ നിലാവിന്റെ കൂടും കാറ്റും
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരാട്ടീണം....തേൻ കിനിയും താരാട്ടീണം

സ്നേഹമെന്ന തൂവലാലേ മേയും തുരുത്തു്
പൂങ്കുരുന്നു താരകങ്ങൾ തൂകും ഇനിപ്പു്....
ഇഴചേർന്നു നിൽപ്പിന്റെ വിലയേറെ അറിയുന്നതീ നിലാവിലോ...
നൂലൂർന്നു പോയിടും ജീവന്റെ മുത്തുകൾ ഓരോന്നായ് കോർത്തിട്ടാലും
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരാട്ടീണം....തേൻ കിനിയും താരാട്ടീണം
മെല്ലെ തൊടണു നറുമണം...കണ്ടേ കണ്ണിലാ നിറം
ഉണ്ടേ നിലാവിന്റെ കൂടും കാറ്റും
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരാട്ടീണം....തേൻ കിനിയും താരാട്ടീണം
നെഞ്ചിൻ താരാട്ടീണം....തേൻ കിനിയും താരാട്ടീണം.....
Movie/Album name: Lalitham Sundaram
Artists