Moha Mallike

1975
Lyrics
Language: Malayalam

മോഹമല്ലികേ എന്റെ മനസ്സിൽ
ഇന്നലെ വന്നു വിടർന്നൂ നീ
നിന്നിലെ മധുവായ്, മണമായ്, കുളിരായ്
നിന്നിലലിഞ്ഞു കഴിഞ്ഞു ഞാൻ...

നിൻ കവിൾ പൂവിലെ കുങ്കുമപ്പൂമണം
എൻ രക്തമണ്ഡലത്തിൽ പടരുമ്പോൾ
യൗവ്വനം കണിവെച്ച താരുണ്യം തഴുകി
വാടിത്തളർന്നു വീണുറങ്ങും ഞാൻ...

ചുണ്ടിണത്തോപ്പിലെ പുഞ്ചിരിത്തേൻപഴം
ചുംബനധാരയായ് നീ പകരുമ്പോൾ
മന്മഥരതിലീല ലഹരിയിൽ മുഴുകി
മെയ്യോടു മെയ് ചേർന്നു മയങ്ങും ഞാൻ...
Movie/Album name: Sthreedhanam
Artists